തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കുരുമ്മി കൂടാമോ
മൂടിവച്ച കുഞ്ഞില ചുണ്ടിൽ
മർമരങ്ങൾ കേൾക്കാമോ
ഊയലാടി ആടി ആടി പൊൻകിളിയെ
എന്നെടുത്തെത്താമോ
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ
കണ്ണു വെയ്ക്കും പൊന്നിളനീർ
തിങ്കളിൻ്റെ കൺമഷി നീ
ആരാരെആരെ തേടിവന്നു നീ
ഇന്നു നിൻ്റെകണ്ണണിയാൻ
വന്നുതിരും പൂക്കണി ഞാൻ
ചെമ്പകം പൂക്കും കാവിൽ മേളമായി
നീയെൻ്റെ നാണത്തിൽ ചിമിഴായി
നീലിപ്പൂ മേട്ടിലെ മണമായി
നീയെൻ്റെ മോഹത്തിൻ കുളിരായി
രാക്കുളിർ കാട്ടിലെ നനവായി
മഞ്ഞായി പുണരും ഋതുവായി
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ
കണ്ണെരിയും മാൻമിഴിയായി
മന്മഥൻ്റെ പൂവമ്പുമായി
ഇന്നെൻ്റെ ചൂരും കൂട്ടിൽ വന്നിതാ
ഇന്നു നിൻ്റെ കണ്ണിതിലായി
വന്നുദിക്കും സൂര്യനായി
വാതിലിൻ ഓരം ചേർന്ന് നിൽപ്പൂ ഞാൻ
നീയെന്നുമെന്നിലെ കനലായി മോതിര കൈയ്യിലെ നിധിയായി
എന്നിലെ ശ്വാസത്തിൻ കണമായി എന്നിലെ മോഹത്തിൻ ചിറകായി
നീയാ കുളിരിൻ ഉറവായി
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കൊരുമ്മി കൂടാമോ
മൂടിവച്ച കുഞ്ഞില ചുണ്ടിൽ
മർമരങ്ങൾ കേൾക്കാമോ
ഊയലാടി ആടി ആടി പൊൻകിളിയെ
എടുത്തെത്താമോ